Friday, August 14, 2015

മനുഷ്യ രൂപമുള്ള റോബോട്ടുകൾ

സ്വാതന്ത്ര്യം എന്നാൽ എന്താണ്? അതിന്റെ അർത്ഥമെന്താണ്? Freedom എന്നൊക്കെ പറയുമ്പോഴും നമ്മൾ മലയാളികൾ ആ വാക്കിനോട് യഥാർത്ഥ നീതി കാണിക്കുന്നുണ്ടോ? ഭൗമ ശാസ്ത്രപരമായും ചരിത്രപരമായും ഒരു പാട് ഭാഗ്യം കിട്ടിയവർ ആണ് നമ്മൾ. കാരണം, ഇന്നു ലോകം മുഴുവൻ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന 'തീവ്രവാദം' അഥവാ terroriടom എന്ന വിപത്ത് ഇതുവരെയും അതിന്റെ വിശ്വ രൂപത്തോടെ നമ്മൾ മലയാളികൾ അടുത്തു കണ്ടിട്ടില്ല. വർണ വർഗ വിവേചത്തിലും നാം മറ്റു നാട്ടുകാരേക്കാൾ അതിയായ വിവേകം പാലിക്കാറുണ്ട്. അതിർത്തി തർക്കങ്ങളിൽ പല സംസ്ഥാനങ്ങളും ഭാഗഭാക്കാകുമ്പോൾ നാം അതു വളരെ കുറച്ചു കേൾക്കുന്നു. കാരണം, ദൈവം അതു മുന്നിൽ കണ്ടു നമ്മുടെ നല്ലൊരു ശതമാനം അതിർത്തിയും കടലുമായി പങ്കിടീപ്പിച്ചു. പല സംസ്ഥാനങ്ങളിലും തിവ്രവാദ ആക്രമണം ഉണ്ടായതിന്റെ ഫലം അനുഭവിച്ചവർ അതിൽ നിന്നു് ഉൽഭവിച്ച പക, പനപോലെ വളർത്തുകയും അതിൽ അലിഞ്ഞു പുതു തലമുറകളെ സൃഷ്ടിക്കുമ്പോൾ, നമുക്ക് അതൊക്കെ പത്രങ്ങളിൽ അല്ലെങ്കിൽ മാധ്യമങ്ങളിൽ നിന്നും അറിയുന്ന വാർത്തകൾ മാത്രമായി മാറുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വച്ചു നോക്കുമ്പോൾ പല പ്രകൃതിദുരന്തങ്ങളും നമ്മെ തഴുകി തലോടി പോയിട്ടെ യുള്ളൂ.

             ചുരുക്കത്തിൽ നാം സുരക്ഷിതരാണ്. ഇതു വരെ. അയൽ രാജ്യങ്ങളുടെ നുഴഞ്ഞുകയറ്റങ്ങൾ അറിയാതെ തിവ്രവാദികളുടെ ചാവേർ സ്ഫോടനങ്ങളിൽ ജീവൻ പോകാതെ, കടുത്ത മേൽജാതി- കിഴ് ജാതി ചിന്തകളിൽ നിന്ന് സ്വാതന്ത്ര്യം നേടി നാം ആ ഭാഗ്യത്തെ കൂടുതൽ കരുത്തുള്ളതാക്കുന്നു. മതസ്പർദയ്ക്കിടയിൽ ജീവൻ പോയവരുടെ സ്വജനങ്ങളോടു് ചോദിക്കുക, അടുത്ത 3 തലമുറകൾ വരെ ആ പക അവർ കനൽ പോലെ കത്തിച്ചു കൊടുത്തുകൊണ്ടേയിരിക്കമെന്ന് അറിയാൻ കഴിയും.

           ഹിറ്റ്ലറോ  മുസോളിനിയോ പോലുള്ള പേരുകേട്ട ഏകാധിപതികളുടെ കീഴിൽ ജീവിക്കേണ്ട ഗതികേടോ, ചൈന പോലുള്ള കടുകട്ടി നിയമ വ്യവസ്ഥയുള്ള രാഷ്ട്രത്തിലോ, മതസ്വാതന്ത്ര്യം കുറഞ്ഞ ചില അറബ് രാജ്യങ്ങളിലോ നമുക്ക് ജീവിക്കേണ്ടി വന്നിട്ടില്ല. ആകെ ഒരു അപവാദം ഉണ്ടായത് ഇന്ദിര ഗവൺമെന്റിന്റെ കാലത്ത് ഉണ്ടായ അടിയന്തരാവസ്ഥ ആയിരുന്നു. അത് ഇന്ന് ആയിരുന്നു സംഭവച്ചിരുന്നതെങ്കിൽ, ഒരു പക്ഷേ ഭീകരമായ അവസ്ഥയായി തോന്നിയേ നെ. കാരണം സ്വാതന്ത്യം എന്ന വികാരത്തെ നാം അതിവികൃതമായി ബലാൽക്കാരം ചെയ്തു കഴിഞ്ഞു. ഒരിക്കലല്ല, പലവട്ടം !! അതു ചെയ്തു കൊണ്ടേയിരിക്കുന്നു.

         പലപ്പോഴും സ്വാതന്ത്രൃം എന്നതിനേക്കാൾ കടന്നുകയറ്റം എന്ന വാക്കാണ് ഇന്ന് അതിന് നൽകാവുന്ന നല്ല നിർവചനം. കിഴ് ജാതിക്കാരന്റെ അവകാശത്തിലേക്ക് മേൽജാതിക്കാരന്റെ/ അയൽക്കാരന്റെ സ്വകാര്യതയിലേക്ക് / വ്യക്തികളുടെ status അനുസരിച്ച് അവരുടെ വ്യക്തിജീവിതത്തിലേക്ക് മീഡിയകളുടെ / ആരെയും എവിടെയും എന്തും പറയാവുന്ന .... അങ്ങനെ നീളുന്നു. കഴിഞ്ഞ മാസം പ്രമുഖ ബോളിവുഡ് സൂപ്പർ താരം ഒരു അഭിപ്രായം പറഞ്ഞപ്പോൾ അതിനെതിരെ public - ഉം social media - കളും കടുത്ത അക്രമണമാണ് നടത്തിയത്. ഒടുവിലോ? അയാൾ മാപ്പ് പറഞ്ഞു തന്റെ അഭിപ്രായം പിൻവലിച്ചു. എന്നിട്ടെന്തു സംഭവിച്ചു? അതു കൊണ്ട് അയാൾ ചിന്തിച്ചത് മാറി ചിന്തിച്ചു എന്നർത്ഥമുണ്ടോ? ഇനി മുമ്പോട്ട് അയാൾ മാറി ചിന്തിക്കും എന്നും അർത്ഥമുണ്ടോ? ഇല്ല. അയാളുടെ അഭിപ്രായത്തിനെതിരെ എതിർപ്പ് ഉണ്ടെങ്കിൽ അത് അഭിപ്രായമായി തന്നെ പറയണം. ആർക്കും, എത്ര പേർക്കും പറയാം. അല്ലാതെ അയാളുടെ statement പിൻവലിപ്പിക്കാനും മാപ്പ് പറയാനും നിർബന്ധിക്കുക എന്നതും ഒരു കടന്നു കയറ്റമാണ്.

         സത്യത്തിൽ നാം സ്വാതന്ത്ര്യത്തിൽ അല്ല, അന്ധകാരത്തിൽ ആണ് ജീവിക്കുന്നത്. സ്വാതന്ത്ര്യത്തിൽ ആണ് എന്ന അന്ധ വിശ്വാസത്തിൽ. ഇന്നും നാം നിയന്ത്രണങ്ങളിലാണ്.. എല്ലാ തരത്തിലും. ചിന്തകളിൽ, പ്രവൃത്തികളിൽ എല്ലാം. നമ്മുടെ സ്വന്തമായവയെ കെട്ടി വരിഞ്ഞിട്ട്, മറ്റുള്ളവരുടെ താളത്തിനാണ് നാം തുള്ളുന്നത്, നാം പോലും അറിയാതെ. ഏതെങ്കിലും രാഷട്രിയ പാർട്ടിയിലോ, മത കൂട്ടായ്മയിലോ നാം പരസ്യമായി അംഗത്വമെടുത്താൽ പിന്നെ, അതിനെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖർ പറയുന്ന എന്തു വിഡ്ഢിത്വവും, ചെയ്യുന്ന ഏത് അന്യായവും നമുക്ക് ശരിയായേ പറ്റൂ. അതിനെ യുക്തിവിചാരത്തോടെ കീറി മുറിക്കാനുള്ള സ്വാതന്ത്ര്യത്തിൽ മേലാണ് അവർ അംഗത്വത്തിന്റെ ചങ്ങല മുറുക്കി നമ്മെ കെട്ടി വരിയുന്നത്. ഉദാഹരണമായി, നാം ഒരു രാഷ്ട്രീയ പാർട്ടിയുടെ official member ആണ് എങ്കിൽ, അല്ലെങ്കിൽ പരസ്യമായി അതിനെ അനുകൂലിക്കുന്നയാൾ എങ്കിൽ, ആ പാർട്ടി പറയുന്ന എന്തും, ചെയ്യുന്ന എന്തും നമുക്ക് ശരിയാണ്. അതിനെ എതിർക്കാൻ ഉള്ളിൽ തോന്നിയാൽ പോലും, സംഘടനയെ പരസ്യമായി അനുകൂലിച്ചു എന്ന ബന്ധനത്താൽ നാം ആ വിഡ്ഢിത്വത്തെ അനുകൂലിക്കേണ്ടി വരുന്നു. ഇവിടെ നാം അസ്വതന്ത്രരാവുകയല്ലേ? അതുപോലെ തന്നെയാണ് പലപ്പോഴും മതങ്ങളുടെ കാര്യത്തിലും. പിന്നൊന്നാണ് മാധ്യമങ്ങൾ. സോഷ്യൽ മീഡിയകളുടെയും ന്യൂസ് ചാനലുകളുടെയും സ്വാധീനം ഇപ്പോഴുള്ള കേന്ദ്ര ഗവൺമെന്റിനെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ നല്ലൊരു പരിധി വരെ സഹായിച്ചു എന്നത് എല്ലാവർക്കും അറിയാമല്ലോ? അതായത് നാം നമ്മുടെ ചിന്തകളെപ്പോലും അവരുടേതാക്കി മാറ്റുന്നു.
അതുപോലെ മറ്റൊന്നാണ് നമ്മുടെ ദൈനംദിന ഉപഭോഗവസ്തുക്കൾ !! ഉപഭോക്താവ് എന്ന നിലയിൽ നാം നമ്മുടെ ഇഷ്ടത്തേക്കാൾ പരസ്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ തിരഞ്ഞെടുക്കാൻ നിർബന്ധിതരാവുന്നു. ചുരുക്കത്തിൽ സ്വാതന്ത്രൃം എന്ന മിഥ്യാവസ്ഥയിലാണ് നാം. 1947-ൽ വിദേശികളിൽ നിന്ന് രാഷ്ട്രീയപരമായി സ്വാതന്ത്ര്യം കിട്ടിയ നാം ഇന്നും അടിമകളാണ്. ഇതേ വിദേശികളുടെ ഉപഭോക്താവായി നമ്മുടെ അടിമത്വത്തിന്റെ ഉടമസ്ഥാവകാശം പകുതി നാം അവർക്ക് നൽകുമ്പോൾ, സ്വാർത്ഥരായ കുറെ സ്വദേശികൾക്ക് മറുപകുതിയും നൽകുന്നു.

         എന്തിന്റെയും ഏതിന്റെയും തുടക്കം ചിന്തയിൽ നിന്നാണ്. എന്തിനെയും ഏതിനെയും വിവേകപൂർവ്വമായ ചിന്തയോടെ നെല്ലും പതിരും തിരിക്കുക. അല്ലെങ്കിൽ നാമൊക്കെ മനുഷ്യ രൂപമുള്ള റോബോട്ടുകൾ എന്ന വിളിക്കപ്പെടുന്ന കാലം അതിവിദൂരമല്ല.!!

         ഇനിയും ഉണരുക മനമേ !! സ്വാതന്ത്യം ഒരു വിളിപ്പാടകലെ !!

                                            ജയേഷ്.

Thursday, September 4, 2014

again... on this strange track...

ഒരു പാട് നാളുകള്ക് ശേഷം എന്റെ പഴയ ആ എഴുത്ത് കുത്തുകളിലെക്കു ഒന്ന് പോയി നോക്കാൻ തോന്നി. അറിവുകൾ നാം ആർജിചെടുക്കണം. കണ്ടെത്തണം .. എനിക്ക് അത് എന്റെ അനുഭവങ്ങളെക്കാൽ  പല വ്യക്തികളുടെ  അനുഭവങ്ങൾ  വായിച്ചറിഞ്ഞു കിട്ടിയത് ആണ്. ഇനിയും കുറെ അറിവുകൾക്കായി  ... അതും നിങ്ങളുടെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു 

Thursday, March 11, 2010

Oduvil njanum....

this is my new way to express my visions to the world...i know this may the oldest one..but here..i am the new one u know..hoping ur co-operations suggestions...with love

mE..jAi...